News One Thrissur
Updates

വീൽ ചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്ക് ആഹ്ലാദം പകർന്ന് നെഹ്റു പാർക്കിൽ ന്യൂ ഇയർ സംഗമം

വെങ്കിടങ്ങ്: ജീവിത വഴികളിൽ അവിചാരിതമായി തളർന്ന് വീണ് വർഷങ്ങളായി വീൽ ചെയറിൽ ജീവിതം തള്ളിനീക്കുന്നവർ കുടുംബ സമേതം ഒന്നിച്ചാഹ്ളാദിച്ചപ്പോൾ അത് കണ്ട് നിന്നവരിലും സന്തോഷം പടർത്തി.
ഓൾ കേരള വീൽ ചെയർ റൈറ്റ് ഫെഡറേഷൻ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എന്നാമാവ് നെഹ്‌റു പാർക്കിൽ ശനിയാഴ്ച്ച രാവിലെ സംഘടിപ്പിച്ച ന്യൂ ഇയർ സംഗമത്തിലാണ് അതിരില്ലാത്ത സന്തോഷം തിരതല്ലിയത്. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി 36 വീൽ ചെയർകാരും കുടുംബാംഗങ്ങളും ഉൾപ്പടെ നൂറു പേർ പങ്കെടുത്തു.ഫെഡറേഷൻ ഭാരവാഹികളായ പി ബി സക്കീർ , സീമ തോമസ്, തസ്‌ലീം വലപ്പാട്, താജുദ്ധീൻ നാട്ടിക, കവിത കേശവൻ, ഷെറീനചാവക്കാട്. എന്നിവർ നേതൃത്വം നൽകി.

Related posts

നാലമ്പല തീർത്ഥാടനം: തൃപ്രയാറിലെ ഹോട്ടലുകളിലും ബേക്കറി സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധന: ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

Sudheer K

കോമളകുമാരി അന്തരിച്ചു.

Sudheer K

പുത്തൻപീടിക ആയുർവേദ ആശുപത്രി റോഡ് അന്തിക്കാട് പഞ്ചായത്തിന് കൈമാറി.

Sudheer K

Leave a Comment

error: Content is protected !!