News One Thrissur
Updates

കാളമുറിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്കേറ്റു

കയ്‌പമംഗലം: ദേശീയപാതയിൽ കാളമുറിയിൽ വാഹനാപകടത്തിൽ
‌3 പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലിടിച്ചാണ് അപകടം. തെലുങ്കാനയിൽ നിന്നുള്ള അയ്യപ്പഭക്തരുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ബൈക്കിലിടിച്ച ശേഷം സമീപത്തെ കാനയിലേക്ക് മറിയുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ബൈക്ക് യാത്രക്കാരായ കയ്‌പമംഗലം കുരിക്കുഴി പുതിയവീട്ടിൽ മുഹമ്മദ് സലീം, ഭാര്യ സീനത്ത്, വലപ്പാട് സ്വദേശി മുഹമ്മദ് സാബിത്ത് എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ. ആർ ആശുപത്രിയിൽ എത്തിച്ചു

Related posts

തളിക്കുളത്ത് അനർഹമായി വിധവ പെൻഷൻ: നടപടി എടുത്തില്ലെന്ന് ആക്ഷേപം

Sudheer K

ഫ്രാൻസീസ് മാസ്റ്റർ അന്തരിച്ചു

Sudheer K

കെട്ടിടങ്ങൾക്ക് ‘ബിൽഡിങ്‌ കാർഡ്‌’; വീടുകൾക്ക് നമ്പർ മാറും`

Sudheer K

Leave a Comment

error: Content is protected !!