തൃപ്രയാർ: നാട്ടിക ചേർക്കര സ്വദേശി എരവേലി വീട്ടിൽ സുനിൽകുമാറിൻ്റെ ഉടമസ്ഥതയിൽ ചേർക്കരയിൽ നടത്തുന്ന തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തയാൾ അറസ്‌റ്റിൽ. നാട്ടിക ചേർക്കര സ്വദേശി കുറുപ്പത്ത് വീട്ടിൽ ഹരിനന്ദൻ (21) നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറി ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ പ്രതിയെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഹരിനന്ദൻ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് വധശ്രമക്കേസിലും കഞ്ചാവ് ബീഡി ഉപയോഗിച്ച ഒരു കേസ്സിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത രണ്ട് കേസുകളിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ, എസ് ഐ എബിൻ, ജി എ എസ് ഐ മാരായ ഉണ്ണി, ഭരതനുണ്ണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
