അന്തിക്കാട്: പത്തടി നീളമുള്ള മലമ്പാമ്പിനെ ചെളി വെള്ളം നിറഞ്ഞ് കിടന്ന തോട്ടിൽ നിന്ന് പിടികൂടി. അന്തിക്കാട് ഇണ്ണാച്ചൻ നഗർ പരിസരത്ത് വെള്ളിയാഴ്ച പകലാണ് സംഭവം. ഏതാനും ദിവസങ്ങളായി സമീപത്തെ വീടുകളിലെ കോഴികൾക്കും ആടുകൾക്കും ഭീഷണി ഉയർത്തിയ മലമ്പാമ്പിനെയാണ് തളിക്കുളം അനിമൽ സ്ക്വാഡ് പ്രവർത്തകർ പിടികൂടിയത്. സ്ഥലത്തെത്തിയ സ്ക്വാഡ് ലീഡർ പി ആർ റെജിയുടെ നേതൃത്വത്തിൽ ഏറെ ശ്രമകരമായണ് മലമ്പാമ്പിനെ പിടികൂടി കാട്ടിലേക്ക് കൊണ്ട് പോയത്.
next post
