കുന്ദംകുളം: കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ (14) ആണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് നടക്കും. കോക്കൂർ ടെക്‌നിക്കൽ സ്‌ളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആണ്.
അമ്മ: രമ്യ. സഹോദരൻ : ആദർശ്.
