വാടാനപ്പള്ളി: ബുധനാഴ്ച നടക്കുന്ന ചരിത്രപ്രസിദ്ധമായ ഏങ്ങണ്ടിയൂർ ആയിരംകണ്ണി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് 32 ആനകൾ അണിനിരക്കും. 31 കമ്മറ്റികളിൽ നിന്ന് പൂരംവരവ് ഉണ്ടാകും. വൈകീട്ട് നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പിൽ ദേവസ്വത്തിൻ്റെ തിരുവമ്പാടി ചന്ദ്രശേഖരൻ എന്ന ആന തിടമ്പേറും. പുളിഞ്ചോട് വടക്ക് പുരാധന ഉത്സവ കമ്മറ്റിയുടെ ചെറുപ്പുളശ്ശേരി രാജശേഖരൻ എന്ന ആന വലത്തും മണപ്പാട് ഉത്സവ കമ്മറ്റിയുടെ പുതുപ്പള്ളി കേശവൻ എന്ന ആന ഇടത്തും അണിനിരക്കും. വിവിധ കമ്മറ്റികളിൽ നിന്ന് ശിങ്കാരിമേളം, നാദസ്വരം എന്നിവയോടെ തെയ്യം, കാവടി വരവും ഉണ്ടാകും. വർണ്ണ മഴയും ഒരുക്കിയിട്ടുണ്ട്
next post
