അരിമ്പൂർ: ഗ്രാമപഞ്ചായത്ത് ഗവ. ആയുർവ്വേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ കർക്കിടക കഞ്ഞി വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷനായി. ആയുർവേദ ഡിസ്പൻസിയിലെ ഡോ. ജോസഫ് ഇട്ടീര, ഫാർമസിസ്റ്റ് ഹരികൃഷ്ണൻ, രാജി, ജനപ്രതിനിധികളായ സി.പി.പോൾ, ഹരിദാസ് ബാബു, ജില്ലി വിത്സൻ, സലിജ സന്തേഷ്, ഷിമി ഗോപി, ശോഭ ഷാജി, നീതു ഷിജു, സുനിത ബാബു , വൃന്ദ തുടങ്ങിയവർ പങ്കെടുത്തു.
