News One Thrissur
Updates

സുജിഷ കള്ളിയത്തിന് നേരെ സൈബർ ആക്രമണം: നിയമനടപടിക്കൊരുങ്ങി ബി.ജെ.പി.

ചേർപ്പ് : കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്ന സുജീഷ കള്ളിയത്തിന് സൈബർ അക്രമണം. എൻ.ഡി.എ ചേർപ്പ് ഡി വിഷൻ സ്ഥാനാർത്ഥിയായ സുജീഷ കള്ളിയത്തിനെതിരെ സമൂഹമാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് പോസ്റ്ററുകൾക്കും ഫ്ലക്സ് ബോർഡുകൾക്കും നേരെയാണ് അപവാദങ്ങളും, അസഭ്യ അശ്ലീല വാക്കുകളും വ്യാപകമായതോടെയാണ് ബി.ജെ.പി നേതൃത്വം നിയമനടപടിയെടുക്കന്നത്. താൻ ബി.ജെ.പി.യിലേക്ക് പണം സ്വീകരിച്ചാണ് എത്തിയതെന്നും വില്ലകളിൽവീട് നിർമ്മിച്ച് നൽകാമെന്ന വാഗ്ദാനവും. ബാങ്ക് കടബാധ്യതകൾ തീർത്തതായും, പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചതിനാൽ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും തുടങ്ങിയ കുപ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും തുടരുന്നതെന്ന് സുജിഷ കള്ളിയത്ത് ആരോപിച്ചു. കോൺഗ്രസ് പാർട്ടി വിട്ട് പോരുമ്പോഴും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എനിക്ക് താല്പര്യമുണ്ടായില്ല ബി.ജെ പി നേതൃത്വം നിർബന്ധിച്ചതോടെയാണ് ചേർപ്പ്ബ്ലോക്ക് ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥിയായിമത്സരിക്കുന്നത്. ചേർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന കാലത്ത് അധികം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. പിന്നിട് അഞ്ച് വർഷക്കാലം പ്രസിഡൻ്റായി തുടർന്നപ്പോഴാണ് ചേർപ്പിലെ പ്രദേശിക നേതാക്കളുടെയടക്കമുള്ളവരുടെ പഴി കേൾക്കണ്ടി വന്നിട്ടുള്ളത്. വികസനമുരടിപ്പും ഉണ്ടായി. മുൻകാലത്തും ഇത്തരം നേതാക്കളുടെ സമർദ്ദം മൂലം ഒരുവനിത പ്രസിഡൻ്റ് ന് കോൺഗ്രസ് വിട്ട് സി.പി.ഐ. ലേക്ക് മാറുകയുണ്ടായിരുന്നു. കൂടുതലും കോൺഗ്രസ് പാർട്ടിയിലുള്ളവരാണ് വ്യക്തിഹത്യയും സൈബർ അക്രമണവും നടത്തുന്നതെന്നും ഇതിനെതിരെ. ചേർപ്പ് സി.ഐ. വനിത കമ്മീഷൻ എന്നിവർക്ക് തെളിവുകൾ സഹിതം പരാതി നൽകിയതായി. ബി.ജെ.പി. ചേർപ്പ് പഞ്ചായത്ത് വർക്കിംങ്ങ് പ്രസിഡൻ്റ് ഹരിപ്രസാദ് മേനോൻ ,ബി.ജെ.പി. ചേർപ്പ് മണ്ഡലം പ്രസിഡൻ്റ് വി. ശ്രീരജ്, സുജീഷ കള്ളിയത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Related posts

ഏങ്ങണ്ടിയൂരിൽ സേവ്യർ പുലിക്കോട്ടിൽ പ്രസിഡന്റ്; ബിന്ദു സുരേഷ് ആണ് വൈസ് പ്രസിഡൻ്റ്.

Sudheer K

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ സി.കെ. കൃഷ്ണകുമാർ പ്രസിഡന്റ, സംഗീത ഷിബു വൈസ് പ്രസിഡന്റ്

Sudheer K

എറവിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പാഞ്ഞു കയറി

Sudheer K

Leave a Comment

error: Content is protected !!