News One Thrissur
Updates

എറവിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പാഞ്ഞു കയറി

കാഞ്ഞാണി: എറവിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് റോഡിന് എതിർ വശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പാഞ്ഞു കയറി. വിദ്യാർത്ഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസിൻ്റെ സ്റ്റിയറിങ് റാഡിൻ്റെ അറ്റം മുറിഞ്ഞു എന്നാണ് ഡ്രൈവർ പറയുന്നത്.

ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. തൃശ്ശൂർ അയ്യന്തോൾ അമൃതാ വിദ്യാലയത്തിൽ നിന്നുള്ള കുട്ടികളുമായി വന്നിരുന്ന ബസ്സാണ്. 35 കുട്ടികളോളം ബസ്സിൽ ഉണ്ടായിരുന്നെങ്കിലും അവസാനം ഇറങ്ങാനുള്ള നാല് കുട്ടികളും ആയയും ഡ്രൈവറും മാത്രമാണ് ബസ്സിൽ ഉണ്ടായിരുന്നത്. സംസ്ഥാനപാതയിൽ ആറാം കല്ലിൽ വെച്ച് ബസ്സിന്റെ സ്റ്റിയറിങ് റാഡിൻ്റെ അറ്റം മുറിഞ്ഞതോടെ നിയന്ത്രണം വിട്ട് റോഡിന് എതിർവശത്തുള്ള പറമ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

ബസ്സുകൾ അടക്കം നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ ചീറിപ്പാഞ്ഞുവരുന്ന പ്രദേശമാണ് ഇവിടെ. മരങ്ങൾക്കും കടകൾക്കും സമീപത്തായി എവിടെയും തട്ടാതെയാണ് ബസ്സ് നിന്നത്.

കണ്ടുനിന്ന പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും ആർക്കും പരിക്കില്ലാത്തതിനാൽ ആശ്വാസമായി. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Related posts

കണ്ടശാംകടവിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ആരഭിച്ചു.

Sudheer K

രാജീവ്‌ ഗാന്ധിയുടെ രക്തസാക്ഷി ദിനം: പുഷ്പാർച്ചനയും അനുസ്മരണവും നടന്നു

Sudheer K

വെങ്കിടങ്ങിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

Sudheer K

Leave a Comment

error: Content is protected !!