അന്തിക്കാട്: ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിലെ സിപിഐ അംഗം സി.കെ. കൃഷ്ണകുമാറിനെ തെരെഞ്ഞെടുത്തു. നാലാം വാർഡ് അംഗം എ.വി. ശ്രീവൽസൻ നിർദേശിക്കുകയും 12-ാം വാർഡ് മെമ്പർ കെ.ബി. സ്വാഗത് പിൻതാങ്ങുകയും ചെയ്തു. യുഡിഎഫിലെ സിദ്ധാർത്ഥൻ കളത്തിൽ ആയിരുന്നു എതിർ സ്ഥാനാർത്ഥി. എൽഡിഎഫിന് 9 ഉം യുഡിഎഫിന് 6 വോട്ടും ലഭിച്ചു. ഏക ബിജെപി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വരണാധികാരി അന്തിക്കാട് സബ് രജിസ്ട്രാർ കെ.ചിത്ര സത്യവാചകം ചൊലി കൊടുത്തു.ഉച്ചയ്ക്കു ശേഷം നടന്ന വൈസ് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ പതിനാറാം വാർഡിലെ സിപിഎം അംഗം സംഗീത ഷിബു വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ റഹ്മത്ത് ഷമീർ എതിർ സ്ഥാനാർത്ഥിയായി. പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റിന് സത്യവാചകം ചൊല്ലി കൊടുത്തു.
previous post
