കാഞ്ഞാണി:ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഇടിമിന്നലിൽ കാഞ്ഞാണി കനാൽ പാലത്തിന് സമീപത്തെ വീടുകളിൽ വ്യാപക നാശനഷ്ടം. ചുള്ളിപ്പറമ്പിൽ പ്രദീപ് കുമാർ, സഹോദരങ്ങളായ തിലക കുമാർ, പ്രകാശൻ, അയൽവാസിയായ ഷെരീഫ പതിപറമ്പത്ത് എന്നിവരുടെ വീടുകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഈ ഭാഗത്ത് ചില വീടുകളിൽ ഫാനുകളും വൈദ്യുത ഉപകരണങ്ങളും കേടുവന്നു. പ്രദീപ്കുമാറിന്റെ വീടിൻ്റെ മീറ്റർ ബോർഡ്, മെയിൻ സ്വിച്ച് എന്നിവ കത്തി നശിച്ചു. വീടിനുള്ളിലെ സ്വിച്ച് ബോർഡുകളും വയറിങ്ങുകളും പുറത്ത് കിണറിന് സമീപത്തെ മോട്ടറിന്റെ ചിലഭാഗങ്ങും കത്തി. ചൊവാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ശക്തമായ മിന്നലോടുകൂടി ഇടിവെട്ടും മഴയും ഉണ്ടായത്. പ്രകാശൻ്റെ വീട്ടിലെ ഇൻവർട്ടർ, ഫ്രിഡ്ജ് എന്നിവക്ക് കേടുപാടുകൾ സംഭവിച്ചു.തിലക കുമാറിൻ്റെ വീട്ടിലെ ഫാൻ, മോട്ടോർ ഷെരീഫയുടെ വീട്ടിലെ ഫാൻ, ടിവി എന്നിവക്കുമാണ് നാശനഷ്ടമുണ്ടായത്
