News One Thrissur
Updates

കരിക്ക് കച്ചവടക്കാരനായ വയോധികന്റെ പണപ്പെട്ടി കവർന്ന കേസിൽ യുവാവ് അറസ്‌റ്റിൽ.

അന്തിക്കാട് : കരിക്ക് കച്ചവടക്കാരനായ വയോധികന്റെ പണപ്പെട്ടി കവർന്ന കേസിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു.ആമ്പല്ലൂർ വാരക്കര ചുക്കിരി വീട്ടിൽ അഡ്രിനോ രാജുവിനെ (18) ആണ് തൃശൂർ റൂറൽ പൊലീസ് പിടികൂടിയത്. ഈ മാസം 18 ന് ഉച്ചയ്ക്ക് 2.10 ഓടെ കാഞ്ഞാണി പെരുമ്പുഴ പാലത്തിന് സമീപം കരിക്ക് കച്ചവടം നടത്തുന്ന എറവ് മാരാർ വീട്ടിൽ ശിവരാമന്റെ (65 ) പണമാണ് കവർന്നത്. അടുത്ത് കരിക്ക് ചോദിച്ചെത്തിയവർ ശിവരാമൻ കരിക്ക് വെട്ടിക്കൊണ്ടിരുന്ന തക്കത്തിന്, കച്ചവടം നടത്തി കിട്ടിയ 3000 രൂപയോളം അടങ്ങിയ പണപ്പെട്ടി മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന് ശിവരാമൻ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ആമ്പല്ലൂരിൽ നിന്നും പിടികൂടിയത്. അഡ്രിനോ പുതുക്കാട്, അന്തിക്കാട്, വരന്തരപ്പിള്ളി, തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് മോഷണ കേസുകളിലും കഞ്ചാവ് ബീഡി വലിച്ചതിന് രണ്ട് കേസും അടക്കം ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇരിങ്ങാലക്കുട ഡി .വൈ . എസ് . പി .ഷാജു , അന്തിക്കാട് എസ്. എച്ച്. ഒ. കേഴ്സൺ വി മാർക്കോസ്, എസ് .ഐ . അഫ്സൽ , ജി .എ . എസ് . ഐ ജീവൻ , സി . പി . ഒ മാരായ ഉമേഷ് , കിരൺ രഘു, ഹസീബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Related posts

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Sudheer K

കാഞ്ഞാണി പെരുമ്പുഴ പാടത്ത് തീപ്പിടുത്തം.

Sudheer K

അന്തിക്കാട്ട് കുളം ഉപയോഗ ശൂന്യമായി

Sudheer K

Leave a Comment

error: Content is protected !!