വാടാനപ്പള്ളി : പൊലീസിനെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിൽ ഒരാളെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം തമ്പാൻ കടവ് ചക്കി വീട്ടിൽ ബിജോയ് ( 44 )എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസംവൈകീട്ട് 6.45-ഓടെ എടശ്ശേരി ബീച്ച് റോഡിൽ താമസിക്കുന്ന സ്ത്രിയെ അശ്ലീലം വിളിച്ച് ഭീഷണപ്പെടുത്തുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടർ സുബിൻ പി. ജിമ്മി, ജി. എസ്. സി. പി.ഒ രാജ് കുമാർ, സി. പി .ഒ റിഷാദ് എന്നിവരെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ബിജോയ് തടസപ്പെടുത്തുകയായിരുന്നു. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി. ബിജോയ് അന്തിക്കാട് പൊലീസ് സ്റ്റേഷനിലും പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലുമായി ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്തതിന് രണ്ട് ക്രിമിനൽ കേസുകളിലെ പ്രതിയാണ്
next post
