ചേർപ്പ്: ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിൽ. ചേർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും, ഗ്രാമ പഞ്ചായത്ത് വള്ളുകുന്നത്തുശേരി വാർഡ് അംഗവും ഇന്ന് രാവിലെ രാജിവെച്ച ശേഷമാണ് ബിജെപി ആഫീസിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. പാർട്ടി നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സുജീഷ കള്ളിയത്ത് പറഞ്ഞു.
