വലപ്പാട്: ലെല്ല പബ്ലിക്കേഷൻസ്പുറത്തിറക്കിയ ബാപ്പു വലപ്പാടിന്റെ 17ാം മത്തെരചനയും
ചെറുകഥാ സമാഹാരവുമായ “കാരുണ്യത്തിന്റെ കൈകൾ” പ്രകാശനം ചെയ്തു.
വലപ്പാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങ് ഗുരുവായൂർ മുൻ എം എൽ എ യും പ്രമുഖ ചലച്ചിത്ര സംവിധായകനുമായ പി ടി കുഞ്ഞു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കാരുണ്യം അന്യം നിന്ന് പോകുന്ന ഈ പ്രത്യേക കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യമായ ജീവിത യാഥാർത്ഥ്യങ്ങളാണ് ബാപ്പു വലപ്പാട് കാരുണ്യത്തിന്റെ കൈകളിലൂടെ കോറിയിട്ടുള്ളത് എന്ന് ഉദ്ഘാടകൻ സൂചിപ്പിച്ചു. കാരുണ്യത്തിന്റെ കഥകൾ പറയുന്ന ഇത്തരം ഗ്രന്ധങ്ങൾ ഈ കാല ഘട്ടത്തിൽ അത്യന്താപേക്ഷിതമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഗ്രന്ഥ രചയിതാവും ലെല്ല പബ്ലിക്കേഷൻസ് ഡയറക്ടറുമായ ബാപ്പു വലപ്പാട് അധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരനും തൃശൂർ ക്രൈം ബ്രാഞ്ച്
ഡി വൈ എസ് പി യുമായ സുരേന്ദ്രൻ മങ്ങാട്ട് പുസ്തക പ്രകാശനം നിർവ്വഹിച്ചു. സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി എം എ സലീം പുസ്തകം ഏറ്റുവാങ്ങി. വിദ്യാഭ്യാസ മേഖലകളിൽ മികവ് പുലർത്തിയ വലപ്പാട് ജി എച്ച് എസ് എസിലെ വിനോദിനി ടീച്ചർ, ജീവ കാരുണ്യ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച അബ്ദുൽ അസീസ് തളിക്കുളം എന്നിവരെ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ലെല്ല പബ്ലിക്കേഷൻസിൻ്റെ പുരസ്ക്കാരം നൽകി ആദരിച്ചു. മുഹ്സിൻ പാടൂർ, ഡോ: സുഭാഷിണി ടീച്ചർ, ചിദംബരൻ മാസ്റ്റർ, പി എൻ പ്രാവിൻ്റ്, സംഗീത കൃഷ്ണൻ, നൗഷാദ് പോക്കാകില്ലത്ത്, ഷംസുദ്ദീൻ എളേടത്ത്, സുകുമാരൻ വള്ളാഞ്ചേരി, റഊഫ് ചേറ്റുവ എന്നിവർ സംസാരിച്ചു.
