പെരിങ്ങോട്ടുകര: താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ പത്രോസിൻ്റെയും വിശുദ്ധ ഗീവർഗീസിൻ്റെയും സംയുക്ത ഊട്ട് തിരുനാളിന് കൊടിയേറി. വികാരി ഫാ. ടെഡ്സ് കുന്നപ്പിള്ളി കൊടിയേറ്റം നടത്തി. കൈക്കാരന്മാരായ പ്രതീഷ് ജോസ്, സി ജെ സിജോ, ഫെബി തോട്ടുങ്കൽ എന്നിവർ നേതൃത്വം നൽകി. ജൂൺ 28 ഞായറാഴ്ചയാണ് ഊട്ടുതിരുനാൾ. തിരുക്കർമ്മങ്ങൾക്ക് പഴുവിൽ ഫൊറോന വികാരി ഫാ. ജോബ് വടക്കൻ നേതൃത്വം നൽകും.
കാപ്ഷൻ: താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ സംയുക്ത ഊട്ട് തിരുനാളിന് വികാരി ഫാ. ടെഡ്സ് കുന്നപ്പിള്ളി കൊടിയേറ്റുന്നു.
