News One Thrissur
Updates

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ ജപമാല റാലി നടത്തി

പഴുവിൽ : സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ പരിശുദ്ധ അമ്മയുടെ ജപമാല റാലി നടത്തി.

സീനിയർ സി.എൽ.സി. സംഘടനാംഗങ്ങൾ കൈകളിലേന്തിയ 25 അടിയോളം നീളം വരുന്ന ദീപാലങ്കാരത്തോടുകൂടയ ജപമാലക്ക് പിന്നിലായി ഭക്തജനങ്ങൾ റാലിയിൽ അണിചേർന്നു.

മുഖ്യ ജപമാലറാലിക്ക് മുന്നോടിയായി പതിനേഴ് കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള ചെറു റാലികൾ വൈകീട്ട് 4:50 മുതൽ 5:25 വരെയുള്ള സമയങ്ങളിൽ ദൈവാലയത്തിൽ എത്തിച്ചേർന്നു. തുടർന്ന് വിശുദ്ധ കുർബ്ബാനക്ക് ശേഷമാണ് പരിശുദ്ധ അമ്മയുടെ ജപമാല റാലി നടത്തിയത്.

ദൈവാലയകവാടവും പരിസരവും യൂത്ത് സി.എൽ.സി. സംഘടനാംഗങ്ങളുടെ നേതൃത്വത്തിൽ ദീപാലങ്കാരം ചെയ്തിരുന്നു. ജപമാല റാലി കടന്നുപോയ വീഥികളിൽ വിവിധ കുടുംബ കൂട്ടായ്മകളുടെയും, സംഘടനകളുടെയും നേതൃത്വത്തിൽ പരിശുദ്ധ മാതാവിന്റെ നിശ്ചലദൃശ്യങ്ങൾ ഒരുക്കിയിരുന്നു. ജപമാലറാലി സമാപനത്തിൽ നേർച്ചപായസ വിതരണവും ഉണ്ടായിരുന്നു.

യൂത്ത് സി.എൽ.സി.യുടെ നേതൃത്വത്തിൽ കൊന്ത നിർമ്മാണ മത്സരവും, ഇടവക വിശ്വാസ പരിശീലന കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രോട്ടോ നിർമ്മാണ മത്സരവും, ഇടവക വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ മരിയൻ സംഘഗാനാലാപനം, ആൽബം, ഫാൻസി ഡ്രസ്സ് തുടങ്ങിയ മത്സരങ്ങളും നടന്നു.

പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ മാത്യു ഇരിമ്പൻ, സുനിൽ കുറ്റിക്കാടൻ, ജെയിംസ് തട്ടിൽ, ആന്റോ ചാലിശ്ശേരി, നേർച്ചപായസ കൺവീനർ ജോസ്‌ ബെൻസൻ, കുടുംബകൂട്ടായ്മ കേന്ദ്രസമിതി, ഇടവക പ്രതിനിധി യോഗം, ജൂനിയർ, യൂത്ത് & സീനിയർ സി.എൽ.സി സംഘടനകൾ, വിശ്വാസ പരിശീലന യൂണിറ്റ്, ഗായക സംഘം, മറ്റ് വിവിധ സംഘടനകൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

എസ് എൻ ട്രസ്റ്റ് തൃശ്ശൂർ റീജിയൺ തെരഞ്ഞെടുപ്പ്: നാട്ടികയിൽ കൺവൻഷൻ നടത്തി

Sudheer K

വധശ്രമം: കുപ്രസിദ്ധ ഗുണ്ട നേതാവ് കടവി രഞ്ജിത്തും സഹായിയും വിയ്യൂർ പോലീസിൻ്റെ പിടിയിൽ.

Sudheer K

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ഭവന നിർമ്മാണത്തിനും ആരോഗ്യത്തിനും മുൻഗണന.

Sudheer K

Leave a Comment

error: Content is protected !!