News One Thrissur
Updates

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ഭവന നിർമ്മാണത്തിനും ആരോഗ്യത്തിനും മുൻഗണന.

തൃപ്രയാർ: 25.76 കോടി രൂപ വരവും 25.51 കോടി രൂപ ചെലവും 24.80 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ2026-27 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സി.എം. നൗഷാദ് അവതരിപ്പിച്ചു. ഭവന നിർമ്മാണത്തിന് 2.71 കോടി രൂപയും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവക്ക് 63.5 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വലപ്പാട്, വാടാനപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ മരുന്ന് വാങ്ങുന്നതിനും ഡോക്ടർമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിന്റെയും സേവനം ഉറപ്പുവരുത്തുന്നതിനും 1.71 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ളം, ശുചിത്വം എന്നിവക്ക് 79.98 ലക്ഷവും വനിതാ സ്വയം തൊഴിൽ പദ്ധതിക്ക് 24.5 ലക്ഷവും പൊതു മരാമത്ത് പ്രവൃത്തികൾക്ക് 1.89 കോടി രൂപയും പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന മുറി സൗകര്യം ഉൾപ്പെടെ പട്ടികജാതി വികസനത്തിന് 66.5 ലക്ഷം രൂപയും വയോജനങ്ങളുടെ ക്ഷേമത്തിന് 28.5 ലക്ഷം രൂപയും ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിന് 27.5 ലക്ഷം രൂപയും വകയിരുത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രം അടുത്ത മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കുന്നതിനും ബജറ്റ് ലക്ഷ്യം വെക്കുന്നു.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷാമില സലിം, എം.എസ്. ഭാസ്ക്കരൻ, ഷോല മഹേഷ്, അംഗങ്ങളായ ഇർഷാദ് ചേറ്റുവ, അജ്മൽ ഷെരീഫ്, ഹസീന താജുദ്ദീൻ, രാജിഷ ശിവജി, കെ.ബി. സുധ, ടി.പി. സോമൻ, താര ബാബു, ഷൈന മുഹമ്മദ്, കെ.ആർ.സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.എസ്. റെജികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സേവ്യർ പുലിതോട്ടിൽ, ഐ.എൽ. സുധീഷ്, ഷീബ അജയ് കൃഷ്ണൻ, പി. വിനു, പി.കെ. മേഹനൻ എന്നിവർ പങ്കെടുത്തു.

Related posts

ശശിധരൻ അന്തരിച്ചു.

Sudheer K

ഏനാമാക്കൽ സെൻ്റ് ജോസഫ് ഹൈസ്കൂളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ബോർഡ് സ്ഥാപിച്ചു.

Sudheer K

രത്നവല്ലി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!