News One Thrissur
Updates

പത്ത് വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇരിഞ്ഞാലക്കുട: കരൂപ്പടന്നയിൽ പത്ത് വയസുകാരനെ മരണപ്പെട്ട നിലയിൽ കിണറ്റിൽ കണ്ടെത്തി.* കരൂപ്പടന്ന നെടുങ്ങാണത്ത്കുന്ന് സ്വദേശി ചൂരക്കൂട്ട്പറമ്പിൽ ലത്തീഫിൻ്റെ മകൻ സൽമാൻ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ നെടുങ്ങാണത്ത്കുന്ന് വീടിനടുത്തുള്ള പറമ്പിൽ കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരുന്ന സൽമാനെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രി 12 മണിയോടെ ഇരിഞ്ഞാലക്കുട പോലീസും സ്ഥലത്തെത്തി നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് പരിസരത്തെ കിണറ്റിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫയർ ഫോഴ്സ് എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണതാകാം എന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക നിഗമനം.

Related posts

ബക്കർ അന്തരിച്ചു

Sudheer K

പ്രതാപൻ അന്തരിച്ചു.

Sudheer K

സിപിഎം ബിജെപിയുമായി ചേർന്ന് കേരളത്തിന്റെ മത നിരപേക്ഷത തകർക്കാൻ ശ്രമിക്കുന്നു. – മുനവറലി തങ്ങൾ

Sudheer K

Leave a Comment

error: Content is protected !!