അന്തിക്കാട്: പഞ്ചായത്ത് പ്രദേശത്ത് വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് വിജിലൻസ് സ്ക്വാഡ് പരിശോധന നടത്തി. 15000 രൂപ ഫൈൻ ഇടാക്കി.
മണ്ടന്ത്ര ഷോപ്പിങ്ങ് കോപ്ലക്സ്, കള്ള് ഷാപ്പ് എന്നിവർക്ക് ഫൈൻ ഇടാക്കുകയും അശോക ടീഷോപ്പ്, നാലാം വാർഡിൽ ഉള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ഷെഡ് എന്നിവർക്ക് നോട്ടീസ് നൽകുകയും ചെയ്തു. വ്യത്തിയില്ലായ്മ, വെള്ളം പരിശോധന റിപ്പോർട്ട്, ഹെൽത്ത് കാർഡിന്റെ അഭാവം, ജൈവ അജൈവ മാലിന്യം കൃത്യമായി സംസ്ക്കരിക്കാതിരിക്കൽഎന്നിവക്കാണ് നോട്ടീസ് നൽകിയത്. മഞ്ഞപ്പിത്തം സെന്ററിലെ ബിൽഡേഴ്സിന്റെ ശുചിമുറി മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാത്തതിന് 5000 പിഴ ചുമത്തി. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.ബി.ബിനോയ്, പി. ഷീന, അശ്വതി സിദ്ധാർത്ഥൻ എന്നിവർ നേതൃത്വം നൽകി.
