തൃപ്രയാർ : 2026 നവംബർ 19 രാവിലെ 8 മണിമുതൽ വൈകിട്ട് 4 വരെ എസ് എൻ കോളേജ് നാട്ടികയിൽ വച്ച് നടക്കുന്ന തൃശ്ശൂർ റീജിയൺ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വിപുലമായ കൺവെൻഷൻ എസ് എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു ആർഡിസി
ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്‌ണാത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ പി കെ പ്രസന്നൻ, ട്രഷറർ
സന്തോഷ് ബാബു,
എസ് എൻ ട്രസ്‌റ്റ് എക്സിക്യൂട്ടീവ് അംഗം സംഗീത വിശ്വനാഥൻ, യോഗം കൗൺസിലർ ബേബി റാം തുടങ്ങിയവർ സംസാരിച്ചു.
