തൃപ്രയാർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഒന്നിടവിട്ട വർഷങ്ങളിൽ നടന്നുവരുന്ന മുസാബഖ ഇസ്ലാമിക കലാസാഹിത്യ മേളയുടെ ജില്ലാ മത്സരം 14 ന് വലപ്പാട് ബാബുൽ ഉലൂം മദ്റസ അങ്കണത്തിൽ നടക്കും. ജില്ലയിലെ 600 ഓളം മദ്റസകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 29 റേഞ്ചുകളിലും 5 മേഖലകളിലുമായി മത്സരിച്ച് മികവ് തെളിയിച്ച 400 ഓളം കലാപ്രതിഭകളാണ് 5 വേദികളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുക.
മൂസബഖ സന്ദേശം അറിയിച്ചു രാവിലെ 7: 30 ന് വലപ്പാട് ചന്തപ്പടിയിൽ നിന്ന് വിളംബര റാലി നടക്കും. 8 ന് സ്വാഗതസംഘം ചെയർമാൻ വി. കെ. സുലൈമാൻ ഹാജി പതാക ഉയർത്തും. 8:15 ന് നടക്കുന്ന ഉദ്ഘാടന സെഷൻ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് വി.മൊയ്തീൻകുട്ടി മുസ്ലിയാർ അധ്യക്ഷനാകും.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദർ മുസ്ലിയാർ പ്രാർത്ഥന നിർവഹിക്കും.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തും. എസ് കെ ജെ എം സി സി പരീക്ഷ ബോർഡ് ചെയർമാൻ ടി.കെ. .മുഹമ്മദ് കുട്ടി ഫൈസി, ജംഇയ്യത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി സുലൈമാൻ ദാരിമി എളംകുളം, ഡോ: എൻ.എ .മാഹിൻ മുഖ്യാതിഥികളാകും.
വൈകീട്ട് 4: 30ന് നടക്കുന്ന സമാപന സമ്മേളനം തൃശൂർ ഡിസ്ട്രിക്റ്റ് പോലീസ് റൂറൽ എസ്.പി മുഹമ്മദ് നദീം ഉദ്ഘാടനം ചെയ്യും.. സ്വാഗതസംഘം ജനറൽ കൺവീനർ പി.ഐ. നസീർ അധ്യക്ഷനാകും. ഗുരുവായൂർ അസി. കമ്മീഷണർ ഓഫ് പോലീസ് എം. സുരേന്ദ്രൻ മുഖ്യാതിഥിയാകും. കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ.രതീഷ് കുമാർ, വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, വലിയകത്ത് അബ്ദുള്ളക്കുട്ടി ഹാജി (മൂത്താപ്പ) മുവ്യാതിഥികളാകും. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി വി.എം. ഇല്യാസ് ഫൈസി ആമുഖ പ്രഭാഷണം നിർവഹിക്കും. ജില്ലാ ട്രഷറർ പി.വി മൊയ്തീൻ മുസ്ലിയാർ ഉപഹാര സമർപ്പണവും പി.യു. ഹുസൈൻ ഓവറോൾ ട്രോഫിയും നൽകും.
സമസ്ത പോഷകഘടക നേതാക്കളായ ഡോ: സി.കെ.കുഞ്ഞി തങ്ങൾ, അബൂബക്കർ ഫൈസി ചെങ്ങമനാട്, അബൂബക്കർ ഖാസിമി വടക്കേക്കാട്, സുലൈമാൻ അൻവരി കരൂപ്പടന്ന, അബ്ദുൽകരിം ഫൈസി പൈങ്കണ്ണിയൂർ, ഡോ. അബ്ദുല്ലത്തീഫ് ഹൈതമി, ത്രീ സ്റ്റാർ കുഞ്ഞു മുഹമ്മദ് ഹാജി, ഷഹീർ ദേശമംഗലം, ബഷീർ കല്ലേപ്പാടം, ഷരീഫ് ദാരിമി, ബഷീർ ഹാജി പെരിങ്ങോട്ടുകര, ഉമ്മർ മാസ്റ്റർ മുള്ളൂർക്കര, ഇസ്മായിൽ റഹ്മാനി, ഷാഹിദ് കോയ തങ്ങൾ, അഡ്വ: മുഹമ്മദ് ഷെഫീഖ് സംസാരിക്കുംമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ വർക്കിങ് സെക്രട്ടറി പി.പി.മുസ്തഫ മൗലവി, സ്വാഗതസംഘം ചെയർമാൻ വി.കെ. സുലൈമാൻ ഹാജി, ജനറൽ കൺവീനർ പി.ഐ..നസീർ , വൈസ് ചെയർമാൻ എൻ. എം .മുഹമ്മദ് ഷെരീഫ്, കൺവീനർ സി.കെ.ഷംസുദ്ദീൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഒന്നിടവിട്ട വർഷങ്ങളിൽ നടന്നുവരുന്ന മുസാബഖ ഇസ്ലാമിക കലാസാഹിത്യ മേളയുടെ ജില്ലാ മത്സരം 14 ന് വലപ്പാട് ബാബുൽ ഉലൂം മദ്റസ അങ്കണത്തിൽ നടക്കും. ജില്ലയിലെ 600 ഓളം മദ്റസകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 29 റേഞ്ചുകളിലും 5 മേഖലകളിലുമായി മത്സരിച്ച് മികവ് തെളിയിച്ച 400 ഓളം കലാപ്രതിഭകളാണ് 5 വേദികളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുക.
മൂസബഖ സന്ദേശം അറിയിച്ചു രാവിലെ 7: 30 ന് വലപ്പാട് ചന്തപ്പടിയിൽ നിന്ന് വിളംബര റാലി നടക്കും. 8 ന് സ്വാഗതസംഘം ചെയർമാൻ വി. കെ. സുലൈമാൻ ഹാജി പതാക ഉയർത്തും. 8:15 ന് നടക്കുന്ന ഉദ്ഘാടന സെഷൻ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് വി.മൊയ്തീൻകുട്ടി മുസ്ലിയാർ അധ്യക്ഷനാകും.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഖാദർ മുസ്ലിയാർ പ്രാർത്ഥന നിർവഹിക്കും.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തും. എസ് കെ ജെ എം സി സി പരീക്ഷ ബോർഡ് ചെയർമാൻ ടി.കെ. .മുഹമ്മദ് കുട്ടി ഫൈസി, ജംഇയ്യത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി സുലൈമാൻ ദാരിമി എളംകുളം, ഡോ: എൻ.എ .മാഹിൻ മുഖ്യാതിഥികളാകും.
വൈകീട്ട് 4: 30ന് നടക്കുന്ന സമാപന സമ്മേളനം തൃശൂർ ഡിസ്ട്രിക്റ്റ് പോലീസ് റൂറൽ എസ്.പി മുഹമ്മദ് നദീം ഉദ്ഘാടനം ചെയ്യും.. സ്വാഗതസംഘം ജനറൽ കൺവീനർ പി.ഐ. നസീർ അധ്യക്ഷനാകും. ഗുരുവായൂർ അസി. കമ്മീഷണർ ഓഫ് പോലീസ് എം. സുരേന്ദ്രൻ മുഖ്യാതിഥിയാകും. കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ.രതീഷ് കുമാർ, വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, വലിയകത്ത് അബ്ദുള്ളക്കുട്ടി ഹാജി (മൂത്താപ്പ) മുവ്യാതിഥികളാകും. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി വി.എം. ഇല്യാസ് ഫൈസി ആമുഖ പ്രഭാഷണം നിർവഹിക്കും. ജില്ലാ ട്രഷറർ പി.വി മൊയ്തീൻ മുസ്ലിയാർ ഉപഹാര സമർപ്പണവും പി.യു. ഹുസൈൻ ഓവറോൾ ട്രോഫിയും നൽകും.
സമസ്ത പോഷകഘടക നേതാക്കളായ ഡോ: സി.കെ.കുഞ്ഞി തങ്ങൾ, അബൂബക്കർ ഫൈസി ചെങ്ങമനാട്, അബൂബക്കർ ഖാസിമി വടക്കേക്കാട്, സുലൈമാൻ അൻവരി കരൂപ്പടന്ന, അബ്ദുൽകരിം ഫൈസി പൈങ്കണ്ണിയൂർ, ഡോ. അബ്ദുല്ലത്തീഫ് ഹൈതമി, ത്രീ സ്റ്റാർ കുഞ്ഞു മുഹമ്മദ് ഹാജി, ഷഹീർ ദേശമംഗലം, ബഷീർ കല്ലേപ്പാടം, ഷരീഫ് ദാരിമി, ബഷീർ ഹാജി പെരിങ്ങോട്ടുകര, ഉമ്മർ മാസ്റ്റർ മുള്ളൂർക്കര, ഇസ്മായിൽ റഹ്മാനി, ഷാഹിദ് കോയ തങ്ങൾ, അഡ്വ: മുഹമ്മദ് ഷെഫീഖ് സംസാരിക്കുംമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ വർക്കിങ് സെക്രട്ടറി പി.പി.മുസ്തഫ മൗലവി, സ്വാഗതസംഘം ചെയർമാൻ വി.കെ. സുലൈമാൻ ഹാജി, ജനറൽ കൺവീനർ പി.ഐ..നസീർ , വൈസ് ചെയർമാൻ എൻ. എം .മുഹമ്മദ് ഷെരീഫ്, കൺവീനർ സി.കെ.ഷംസുദ്ദീൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
