News One Thrissur
Updates

തളിക്കുളം ബ്ലോക്ക്. പഞ്ചായത്ത്.വ്യവസായ സമുച്ചയത്തിന് ശിലയിട്ടു

തളിക്കുളം: ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ 500 പേർക്ക് തൊഴിൽ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 5 കോടി രൂപ ചിലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമ്മിക്കുന്ന വ്യവസായ സമുച്ചയത്തിന്റെ ശിലാസ്ഥാപനം സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സി. പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മാരായ ബിന്ദു സുരേഷ്, ശാന്തി ഭാസി, പി.ഐ.സജിത, ഷിനിത ആഷിക് എന്നിവർ മുഖ്യതിഥികളായിരുന്നു. നിമിഷ അജീഷ്, ജൂബി പ്രദീപ്‌, കല ടീച്ചർ, കെ.ബിസുധ, മല്ലിക ദേവൻ, വസന്ത ദേവലാൽ, ലിന്റ സുഭാഷ് ചന്ദ്രൻ, ബിജോഷ് ആനന്ദൻ,കെ.ബി. സുരേഷ്, ഇബ്രാഹിം പടുവിങ്ങൽ, സി.ആർ. ഷൈൻ, ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി. വി.എസ്. റെജികുമാർ എന്നിവർ സംസാരിച്ചു.

Related posts

വാടാനപ്പള്ളിയിൽ പബ്ലിക്ക് ഹെൽത്ത് യൂണിറ്റിന് തറക്കല്ലിട്ടു

Sudheer K

റെക്കോർഡ് കുതിപ്പുമായി സപ്ലൈകോ; ഓണം വിൽപ്പന 300 കോടി കടന്നു

Sudheer K

വോട്ട് ചോരി: കയ്പമംഗലത്ത് ജനാധിപത്യ സംരക്ഷണ സമിതി നൈറ്റ് മാർച്ച് നടത്തി.

Sudheer K

Leave a Comment

error: Content is protected !!