News One Thrissur
Updates

തളിക്കുളം ഗ്രാമപഞ്ചായത്ത് ആയുർവേദ ഹോമിയോ ഡിസ്പെൻസറിയിലേക്ക് എ.സി, ലാപ്ടോപ്പ്, ഫോട്ടോസ്റ്റാറ്റ് മെഷീൻ വിതരണം ചെയ്തു

തളിക്കുളം: ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം ആയുർവേദ ഹോമിയോ ഡിസ്പെൻസറിയിലേക്ക് എ.സി., ലാപ്ടോപ്പ്, പ്രിന്റർ, സ്കാനർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവ വിതരണം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത അധ്യക്ഷത വഹിച്ചു. ആയുർവേദ ഹോമിയോ ഡിസ്പെൻസറികളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സ്ഥാപനങ്ങളെ ഇ ഹെൽത്ത് സംവിധാനത്തിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാല് എ.സി, 2 ലാപ്ടോപ്, പ്രിൻറർ, സ്കാനർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവയാണ് വിതരണം ചെയ്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ വിനയ പ്രസാദ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. വി.കെ. സുമയ്യ, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ വി.സി.കിരൺ, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ പി.വി.സുനീഷ് എന്നിവർ സംസാരിച്ചു. ആയുർവേദ ഡിസ്പെൻസറിയിലെ ജീവനക്കാരായ യോഗ ഇൻസ്ട്രക്ടർ എ.എസ്. ലൈജു, അറ്റൻഡർ എം.ബി. മല്ലിക, പിടിഎസ് കെ.ജി.ഡിക്സൻ, വി.എ. റനിത, ജിൽന എന്നിവർ നേതൃത്വം നൽകി.

Related posts

പ്രവാസി ഫെഡറേഷൻ മണലൂർ മണ്ഡലം കൺവെൻഷൻ

Sudheer K

കണ്ടശ്ശാംകടവ് പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയയാളുടെ മൃതശരീരം കണ്ടെടുത്തു.കണ്ടശ്ശാംകടവ് പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയയാളുടെ മൃതശരീരം കണ്ടെടുത്തു.

Sudheer K

കണ്ടശ്ശാംകടവിൽ ചുമട്ടുതൊഴിലാളിയെ കടിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!