വലപ്പാട്: ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾക്ക് ഫർണിച്ചറും
പാത്രങ്ങളും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഷിനിത ആഷിക്ക് ഉദ്ഘാടനം നിർവഹിച്ചു. അങ്കണവാടികളിലെ
പുതുക്കിയ മെനു പ്രകാരം
ഭക്ഷണം പാകം ചെയ്യാനുള്ള പാ ത്രങ്ങളും കുട്ടികൾക്കു ആവശ്യമായ ഫർണീച്ചറുകളുമാണ് 36 അങ്കണവാടി കളിലേക്കും വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വികസന സ്ഥാൻഡിംഗ് കമ്മിറ്റീ ചെയർപേഴ്സൺ തപതി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ജ്യോതി രവീന്ദ്രൻ ജനപ്രതിനിധികളായ കെ കെ പ്രഹർഷൻ,അജ്മൽ ഷെരീഫ്, ബി.കെ. മണിലാൽ,രശ്മി ഷിജോ, ഐ സിഡിഎസ് സൂപ്പർവൈസർ ജസീറ ഹമീദ് എന്നിവർ സംസാരിച്ചു.
