News One Thrissur
Updates

ചേറ്റുവ: പടന്ന ചീപ്പ് കെട്ടാത്തതിനാൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു. മഴ മാറിയതോടെ ചേറ്റുവ കനോലി പുഴയിൽ ഉപ്പുവെള്ളമായി. ചീപ്പ് കെട്ടാത്തതിനാൽ വേലിയേറ്റത്തിൽ ഉപ്പുവെള്ളം ചീപ്പ് വഴി തോട്ടിലൂടെ ഒഴുകി പ്രദേശത്തെ പറമ്പുകളിലും കൃഷിയിടങ്ങളിലും എത്തുകയാണ്. ഏങ്ങണ്ടിയൂരിലെ ആയിരംകണ്ണി ചേലോട് പരിസരപ്രദേശങ്ങളിലേക്കും വരെ ഉപ്പുവെള്ളം എത്തിച്ചേരുന്നുണ്ട്, ഇതുമൂലം പരിസരപ്രദേശത്തെ ശുദ്ധജല സ്രോതസ്സുകളിലേക്കും ഉപ്പുവെള്ളം കലരാൻ സാധ്യത ഏറെയാണ്. പുഴയിൽ ഉപ്പുവെള്ളം എത്തും മുമ്പ് ചീപ്പ് അടക്കാതിരുന്നതാണ് പ്രദേശം ഉപ്പുവെള്ള ഭീഷണി നേരിടാൻ കാരണം. അധികൃതരുടെ അനാസ്ഥയാണ് ചീപ്പ് കെട്ടാൻ വൈകാൻ കാരണം.അടി യന്തിരമായി ചീപ്പുകൾ അടച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ നേരത്തെ പഞ്ചായത്ത് അധികൃതരെ നേരിൽകണ്ട് പരാതി അറിയിച്ചിരുന്നു എന്നാൽ ഇതുവരെയും ചീപ്പ് അടക്കാനോ വേണ്ട നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറായില്ല. ചീപ്പ് കെട്ടാൻ കരാറുകാരനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് പഞ്ചായത്ത് അധികൃതരിൽ നിന്നും ലത്തീഫിന് ലഭിച്ച മറുപടി. , ആയതിനാൽ പഞ്ചായത്ത് അധികൃതർ അടിയന്തിരമായി ഉപ്പുവെള്ളം അകത്തുകടക്കാത്ത രീതിയിൽ കെട്ടുറപ്പോടെ ചേറ്റുവ പടന്ന ചീപ്പ് അടച്ച് പ്രദേശത്തെ കൃഷിക്കാരെയും കുടിവെള്ള സ്രോതസ്സും സംരക്ഷിക്കണമെന്ന് ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

Related posts

ബിഡിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ മീനു മണിലാലിന് ആദരവുമായി കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റി

Sudheer K

രാമു അന്തരിച്ചു.

Sudheer K

തൃപ്രയാറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒരു കിലോയിലധികം സ്വർണ്ണം തട്ടിയെടുത്ത മാനേജർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!