News One Thrissur
Updates

തളിക്കുളത്ത് പുനരധിവാസം ഉന്നതിയിലേക്കുള്ള കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നടത്തി.

തളിക്കുളം: ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം പുനരധിവാസം ഉന്നതിയിലേക്കുള്ള കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ അധ്യക്ഷത വഹിച്ചു. ബഹുവർഷ പദ്ധതിയായി നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടമായി 2000 ലിറ്റർ സംഭരണ ശേഷിയുള്ള 2 വാട്ടർ ടാങ്കുകൾ സ്ഥാപിക്കുകയും തുടർ പ്രവർത്തനമായി കിണറുകളിൽ നിന്ന് വെള്ളം ശുചീകരിക്കുന്നതിനായി വാട്ടർ പ്യൂരിഫയർ കണക്ട് ചെയ്ത് പൈപ്പുകളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. ഒരു കുടിവെള്ളപ്പദ്ധതിക്ക് നാല് ലക്ഷം രൂപ വീതമുള്ള 2 കുടിവെള്ള പദ്ധതികളാണ് ജനങ്ങൾക്കായി തുറന്ന് കൊടുത്തത്. ചടങ്ങിൽ വെച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സജിത, വാർഡ് മെമ്പർ കെ കെ സൈനുദ്ദീൻ എന്നിവരെ പതിനൊന്നാം വാർഡിലെ തൊഴിലുറപ്പ് പ്രവർത്തകർ മെമെന്റോയും പൊന്നാടയും നൽകി ആദരിച്ചു. അങ്കണവാടി അധ്യാപിക ലിജി, വാർഡ് മെമ്പർ കെ കെ സൈനുദ്ദീൻ, ആശ വർക്കർ വനജ വസന്തകുമാർ എന്നിവർ സംസാരിച്ചു.

Related posts

*ബാലികയെ ലൈംഗികാതിക്രമം നടത്തിയ 54 വയസ്സുകാരന് 14 വർഷം കഠിനതടവിനും അറുപതിനായിരം രൂപ പിഴയും ശിക്ഷ *

Sudheer K

കയ്പമംഗലത്ത് ജോലിക്കിടെ ഹരിതകർമ്മ സേനാംഗം മരിച്ചു

Sudheer K

റൂബി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!