കൈപ്പമംഗലം: ബീച്ച് വഞ്ചിപ്പുരയിൽ വീടിനു മുകളിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. വീട്ടിലെ ഇലക്ട്രിക് ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളിക്ക് പരിക്കേറ്റു. മൂന്നുപീടിക ബീച്ച് സ്വദേശി കദളിക്കാട്ടിൽ രാജനാണ് പരിക്കേറ്റത്. ഇയാളെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു അപകടം. വഞ്ചിപ്പുര സ്വദേശി വേളയിൽ ജമാലുവിൻ്റെ വീടിനു മുകളിലേക്കാണ് അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീണത്. ഓട് മേഞ്ഞ വീടിൻ്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്.
previous post
