കാഞ്ഞാണി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ (കെ. എസ് .എസ് .പി. എ) മണലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണലൂർ സബ് ട്രഷറിക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കോൺഗ്രസ് മണലൂർ ബ്ലോക്ക് പ്രസിഡൻ്റ് കെ. എസ്. ദീപൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് ടി. എൽ. മത്തായി അധ്യക്ഷനായി സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ഡോ. എൻ. ഡി. ഇനാശു , എ. ടി. ആന്റോ ദിലീഷ് കൊട്ടിലിക്കൽ, എൻ. ആർ. അജിത് പ്രസാദ്, പ്രൊഫ. പി. എം. വിജയകുമാരി എന്നിവർ പ്രസംഗിച്ചു.
