News One Thrissur
Updates

കുടിവെളളത്തിൽ കോളി ഫാം ബാക്ടീരിയ: അന്തിക്കാട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പ് അടച്ചു പൂട്ടുവാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം

അന്തിക്കാട്: കുടിവെളളത്തിൽ കോളി ഫാം ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പ് അടച്ചു പൂട്ടുവാൻ ആരോഗ്യ വകുപ്പ് അന്തിക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് ശിപാർശനൽകി.
മേനോൻ ഷെഡിന് സമീപം ചിറയത്ത് അത്താണിയ്ക്കൽ ഷാജുവിൻ്റെ ഉടമസ്ഥതയിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പ് അടച്ച് പൂട്ടാനാണ് നിർദ്ദേശം.
ക്യാമ്പിലെ ശുചി മുറി മാലിന്യം സംസ്ക്കരിക്കുവാൻ സംവിധാനമൊരുക്കാത്തതിനാൽ പരിസരത്തെ യോഗ ക്ഷേമസഭയുടെ പറമ്പിലേക്ക് ഒഴുക്കി വിടുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിലവിലെ നിയമപ്രകാരം കുടിവെള്ള സ്രോതസ്സുമായി അനുവദിനീയമായ ഏഴര മീറ്റർ ദൂരം വേണമെന്ന നിബന്ധന പാലിയ്ക്കാത്തതിനാൽ സമീപത്തെ യോഗക്ഷേമസഭയുടെ കിണർ മലിനമാവുകയും ചെയ്തു. തുടർന്ന് ശരിയായ രീതിയിൽ ശുചി മുറി മാലിന്യം സംസ്ക്കരിക്കാൻ സെപ്റ്റിക്ക് ടാങ്കും സോക്കേജ് പിറ്റും നിർമ്മിക്കാൻ ആവശ്യമായ സമയം നൽകിയിരുന്നുവെങ്കിലും ഉടമ തയാറായില്ല. തുടർന്ന് നിരവധി തവണ നോട്ടീസ് നൽകിയിരുന്നു. ജില്ലാ എൻഫോഴ്സ്മെന്റ് സ്വാഡ് കഴിഞ്ഞ ദിവസം പരിശോധന നടത്തി പിഴ ചുമത്തിയിരുന്നു. പകർച്ചവ്യാധികളായ മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, പോളിയോ എന്നിവയ്ക്ക് കാരണമാകുമെന്നതിനാലാണ് ക്യാമ്പ് അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് പഞ്ചായത്തിന് നിർദ്ദേശം നൽകിയത്.
അന്തിക്കാട് ഹെൽത്ത് വിഭാഗം പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ട് തുടർ നടപടികൾക്ക് ജില്ലാ ആരോഗ്യ വകുപ്പ് മേധാവി, ഹെൽത്ത് സൂപ്പർവൈസർ എന്നിവർക്ക് നൽകിയതായി
ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ,പി പി ജയരാജൻ,ജൂനിയർ. ഹെൽത്ത് ഇൻസ്പെക്ടർമാരായ എം ബി ബിനോയ്, പി ഷീന,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി സിദ്ധാർത്ഥൻ. എന്നിവർ പറഞ്ഞു.

Related posts

യുവതി വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

Sudheer K

സ്വർണവില താഴേക്ക് !പവന് 520 കുറഞ്ഞു

Sudheer K

അന്തിക്കാട് മഴക്കാല പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസ്സും

Sudheer K

Leave a Comment

error: Content is protected !!