News One Thrissur
Updates

വാടകക്കെട്ടിടത്തിന് വിട മനക്കൊടി സൗത്ത് മലർവാടി അങ്കണവാടി ഇനി സ്വന്തം കെട്ടിടത്തിൽ

അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തിലെ മനക്കൊടി സൗത്ത് മലർവാടി അങ്കണവാടിയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. ജനകീയ പങ്കാളിത്തത്തോടുകൂടി വാങ്ങിയ മൂന്നുസെന്റ് ഭൂമിയിലാണ് 20 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചത്. 20 വർഷക്കാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച മലർവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് സി.ജി. സജീഷ്, വാർഡ് അംഗം കെ രാഗേഷ്, ജനപ്രതിനിധികളായ ഷിമി ഗോപി, കെ.എൻ. സലിജ, ജില്ലിവിൽസൺ, സിഡിപിഒ
പി.ജെ.ഷീജ, സൂപ്പർവൈസർ സി.ആർ. ശ്രീവിദ്യ, അങ്കണവാടി ടീച്ചർ പി.ആർ.രതി എന്നിവർ സംസാരിച്ചു.

Related posts

തൃശൂരിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പ് ! ശംഖുവരയനെ കണ്ടെത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ.

Sudheer K

നിർമ്മാണത്തിനിടെ ഗ്ലാസ് പൊട്ടി വീണ് 5 പേർക്ക് പരിക്ക്

Sudheer K

തൃശ്ശൂരിൽപടക്കം കയറ്റി വന്ന ലോറിക്ക് തീ പിടിച്ചു.

Sudheer K

Leave a Comment

error: Content is protected !!