News One Thrissur
Updates

ഹൃദയാഘാതം : ചാവക്കാട് സ്വദേശി റിയാദിൽ അന്തരിച്ചു

റിയാദ് : പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന എ ച്‌ മുഹമ്മദ് തിരുവത്ര (52) ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. നസീമിലെ അൽ ജസീറ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. പതിനാറു വർഷമായി സൗദി അറേബ്യയിലെ സുലൈയിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു.

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പിഡിപിയുടെ തുടക്കം മുതലുള്ള നേതാക്കളിലൊരാളും നിലവിലെ പിസിഎഫ് തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമാണ്. ചേറ്റുവ പാലം ടോൾ പിരിവിനെതിരെയുള്ള സമരത്തിന്റെ നേതൃ നിരയിൽ ഉണ്ടായിരുന്നു.

സഹോദരൻ ഹസൻ എച്, ബന്ധുക്കളായ ഹംസ, അസർ എന്നിവർ റിയാദിൽ ഉണ്ട്. ഭാര്യ സക്കീന, ഏക മകൻ അൽത്താഫ് എ മുഹമ്മദ്,

കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗവും, നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററും സംയുക്തമായി മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാനുള്ള നടപടി ക്രമങ്ങൾ ചെയ്തു വരുന്നു.

നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി റഫീഖ് മഞ്ചേരി, മെഹ്ബൂബ് ചെറിയ വളപ്പിൽ, മുസ്തഫ ബിയൂസ്, ഷാജഹാൻ ചാവക്കാട്, കബീർ വൈലത്തൂർ എന്നിവർ രംഗത്തുണ്ട്

Related posts

കണ്ടശാംകടവ് ജലോത്സവത്തിന് കൊടിയേറി.

Sudheer K

തളിക്കുളം പ്രിയദർശിനി സ്മാരക സമിതി ഓണകിറ്റ് വിതരണം ചെയ്തു.

Sudheer K

ശശി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!