News One Thrissur
Updates

വെളുത്തൂരിൽ പോത്തോട്ട മകം

അരിമ്പൂർ: വളർത്തു മൃഗങ്ങളുടെ രോഗപീഡകൾ ഒഴിയാനും ദീർഘായുസ്സ് ലഭിക്കുന്നതിനും വേണ്ടി നമ്പോർക്കാവ് ക്ഷേത്രത്തിൽ പാക്കനാർ, തണ്ടാൻ, വള്ളുവൻ സമുദായ പ്രതിനിധികൾ ചേർന്ന് പോത്തോട്ട മകം നടത്തി. രാവിലെ ക്ഷേത്രത്തിലെ ചടങ്ങുകളോടെയായിരുന്നു തുടക്കം. സമീപത്തെ പാക്കനാരുടെ കാവിൽ നിന്ന് നെൽ ചുരുട്ടേറ്റി അനുഷ്ഠാന വാദ്യങ്ങളോടെ നമ്പോർക്കാവ് ക്ഷേത്രത്തിലെ കരിങ്കുട്ടി പ്രതിഷ്ഠയിൽ കറ്റകൾ സമർപ്പിച്ചു. ആറാപ്പ് വിളികളോടെ ഉടമസ്ഥർ പോത്തുകളെ അഴിച്ച് ഓടിച്ചു കൊണ്ടു വന്ന് കരിങ്കുട്ടിത്തറയുടെ ചുറ്റും മൂന്നു വലം വച്ചു. വള്ളുവനാര് ഇളനീര് തറയിൽ ഉടച്ച് പൊട്ടിച്ച് പോത്തുകളുടെ ശിരസ്സിൽ ഒഴിച്ചു. പാക്കനാർ കൊട്ടിപ്പാടുമ്പോൾ വള്ളുവന്മാരുടെ നേതൃത്വത്തിൽ വടിത്തല്ല് കളിച്ചു. നമ്പോർക്കാവ് ദേവിയേയും കരിങ്കുട്ടിയെയും സ്തുതിച്ചു കൊണ്ട് പാട്ട് പാടി വട്ടത്തിൽ നിന്ന് കളിച്ചതോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

Related posts

ചാവക്കാട് കടപ്പുറം അടിതിരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി

Sudheer K

കോൾ പാടത്ത് മിനി ബോട്ട് മുങ്ങി കാണാതായവർക്കായി തിരച്ചിൽ തുടരുന്നു .

Sudheer K

Leave a Comment

error: Content is protected !!