കൊടകര: ഉയർന്ന പലിശ നൽകാമെന്ന് പറഞ്ഞ് റിട്ട. ബാങ്ക് മാനേജരെ കബളിപ്പിച്ച് 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പോലീസ് പിടികൂടി. വെള്ളിക്കുളങ്ങര മാവിൻച്ചുവട് സ്വദേശി തെക്കുംപുറം വീട്ടിൽ ജിൻസൺ 42 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ ബാങ്ക് മാനേജരെ കൊണ്ട് നിക്ഷേപിപ്പിക്കുകയായിരുന്നു. എന്നാല്‍ പലിശയോ മുതലോ തിരിച്ചു കിട്ടാതായതോടെ മാനേജർ പോലീസിൽ അറിയിക്കുകയായിരുന്നു.കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദാസ് പി കെ, ജി എസ് ഐ രാധാകൃഷ്ണൻ, ജി എസ് സി പി ഒ സജീഷ്കുമാർ, മഹേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ണ്ടായിരുന്നത്
