News One Thrissur
Updates

കുന്നത്തങ്ങാടിയിൽ ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്‌റ്റിൽ.

അന്തിക്കാട്: ഓട്ടോ ഡ്രൈവറായ യുവാവിനെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.
വെളുത്തൂർ കുന്നത്തങ്ങാടി ചിറ്റൂർ വീട്ടിൽ റെനീഷ് (29 ) നെയാണ് അറസ്റ്റ് ചെയ്തത്.
കുന്നത്തങ്ങാടി പള്ളിക്കര വീട്ടിൽ ഷിഹാബിനെയാണ് (38.)കുത്തി പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെ കുന്നത്തങ്ങാടിയിൽ വെച്ച് റെനീഷും മറ്റ് മൂന്നു പേരും ചേർന്ന് ഷിഹാബിനെ റെനീഷിന്റെ ഓട്ടോയിലേക്ക് വലിച്ചു കയറ്റിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ വീടിന് സമീപം എത്തിയപ്പോൾ ഷിഹാബിനെ ക്രൂരമായി മർദ്ദിക്കുകയും കത്തിയെടുത്ത് കഴുത്തിൽ കുത്തുകയും ഒഴിഞ്ഞു മാറിയതിനാൽ ഷോൾഡറിൽ കുത്ത് കൊണ്ട് പരിക്കേൽക്കുകയും ചെയ്തിരുന്നു . പ്രതികളിലൊരാളായ റെനീഷ്
രണ്ട് വർഷം മുമ്പ് ഷിഹാബിന്റെ ഒരു കൂട്ടുകാരനുമായി പ്രതികളുമായുമുള്ള തർക്കത്തിൽ ഷിഹാബ് ഇടപെട്ട് മധ്യസ്ഥം പറഞ്ഞ് അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തിലാണ് പ്രതികൾ ഷിഹാബിനെ ആക്രമിച്ചത്. കേസിൽ ഇനിയും മൂന്നു പേരെ പിടികൂടാനുണ്ട്.
അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ, സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് , രാമചന്ദ്രൻ എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത.

Related posts

വാടക ചോദിച്ചതിന് ക്വാർട്ടേഴ്സ് ഉടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ അറസ്റ്റിൽ

Sudheer K

ടെമ്പോ വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Sudheer K

പഴുവിലിൽ സി.പി. രാഘവൻ സ്മാരക സാംസ്കാരിക കേന്ദ്രം ഇന്ന് തുറക്കും.

Sudheer K

Leave a Comment

error: Content is protected !!