News One Thrissur
Updates

വാടാനപ്പള്ളിഗ്രാമ പഞ്ചായത്ത്‌ വികസന സദസ് സംഘടിപ്പിച്ചു.

വാടാനപ്പള്ളി : അഞ്ച് വർഷത്തെ വികസന നേട്ടങ്ങളുമായി വാടാനപ്പള്ളിഗ്രാമ പഞ്ചായത്ത്‌ വികസന സദസ് സംഘടിപ്പിച്ചു. മുരളി പെരുനെല്ലി എം. എൽ. എ ഉദ്ഘാടനം ചെയ്തു.
തളിക്കുളം ബ്ലോക്ക് പ്രസിഡൻ്റ് കെ .സി . പ്രസാദ് മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിഭാസി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രന്യ ബിനീഷ് , സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാൻമാരായ സരിത ഗണേശന്‍ , എ .എസ് . സബിത്ത്, പഞ്ചായത്ത് അംഗങ്ങളായ ഷൈജ ഉദയകുമാര്‍, ശ്രീകല ദേവാനന്ദ് ,എം.എസ്. സുജിത്ത് , സി.എം. നിസാർ, സെക്രട്ടറി ഐ. പി .പീതാoബരൻ എന്നിവർ സംസാരിച്ചു. മുൻ ജനപ്രതിനിധികൾ, പഞ്ചായത്തിന് ഭൂമി വിട്ടുതന്നവർ, ആശ പ്രവർത്തകർ, ഹരിത കർമ സേന പ്രവർത്തകർ എന്നിവരെ ആദരിച്ചു.
കെ. സ്മാർട്ട് ക്ലിനിക്, വികസന പ്രവർത്തനങ്ങളുടെ എക്സിബിഷൻ എന്നിവ ഒരുക്കിയിരുന്നു.

Related posts

തോമസ് അന്തരിച്ചു

Sudheer K

കുന്നത്തങ്ങാടിയിൽ ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്‌റ്റിൽ.

Sudheer K

ബാബു അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!