News One Thrissur
Updates

നാട്ടികയിൽ കോൺഗ്രസിൻ്റെ കുറ്റ വിചാരണ സദസ്സ്

തൃപ്രയാർ : നാട്ടിക പഞ്ചായത്തിലെ സിപിഎം ബിജെപി കൂട്ടുകെട്ട് മുന്നണിയുടെ അഴിമതിക്കും വികസന വിരുദ്ധതക്കുമെതിരെ കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റി കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു. നാട്ടിക പുതുക്കുളം സെന്ററിൽ ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ അനിൽ പുളിക്കൽ, അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് ,വി ആർ വിജയൻ ,അഡ്വ സുനിൽ ലാലൂർ ,പി വിനു ,വി ഡി സന്ദീപ് ,എ എൻ സിദ്ധപ്രസാദ് ,സി എസ് മണികണ്ഠൻ ,ടി വി ഷൈൻ ,കെ വി സുകുമാരൻ ,പി സി മണികണ്ഠൻ ,ബിന്ദു പ്രദീപ്‌ എന്നിവർ സംസാരിച്ചു .രഹന ബിനീഷ് ,കമല ശ്രീകുമാർ ,മധു അന്തിക്കാട്ട് ,അജിത് കുമാർ ,സി കെ മണികണ്ഠൻ ,സി എസ് സിഥാർഥൻ, നിഷ ഉണ്ണികൃഷ്ണൻ , പ്രഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

പൂങ്കുന്നത്തെ വീട്ടിൽ നിന്ന് 18 മലമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി.

Sudheer K

ചന്ദ്രൻ അന്തരിച്ചു.

Sudheer K

മുണ്ടൂരിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!