ചിറക്കൽ: ഓട്ടോ തൊഴിലാളിലെ മദ്യലഹരിയിൽ യുവാവ് മർദ്ദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച ചിറക്കലിൽ ഓട്ടോ തൊഴിലാളികൾ പണി മുടക്കും. വെള്ളിയാഴ്ച വൈകുന്നേരം വാടക പോകുന്നതിടെയാണ് ചിറക്കൽ സെൻ്ററിലെ ഓട്ടോ തൊഴിലാളി തളിക പറമ്പിൽ മിഥുനെ ആക്രമിച്ചത്. മദ്യലഹരിയിൽ ആയിരുന്ന പെരുമ്പിടിക്കുന്ന് സ്വദേശിയായ യുവാവാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പെരുമ്പടിക്കുന്ന് താമസിക്കുന്ന പാലിയേത്താഴ്ത്ത് അമീർ (40) നെതിരെ ചേർപ്പ് പോലീസ് കേസെടുത്തു . വണ്ടിയിൽ നിന്നും ചവിട്ടി വീഴ്ത്തുകയും മാല പൊട്ടിക്കുകയും ഇടിക്കുകയും കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് ഓട്ടോ ഡ്രൈവറായ മിഥുൻ നൽകിയ പരാതിയിൽ പറയുന്നത് . പ്രതിക്കെതിരെ ചേർപ്പ് പോലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസും നിലവിലുണ്ട്. നിരവധി കേസിലെ പ്രതി കൂടിയാണ് അമീർ. ഓട്ടോഡ്രൈവറെ അകാരണീയമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ചിറക്കൽ സെൻ്ററിൻ ശനിയാഴ്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഓട്ടോ തൊഴിലാളികൾ പണിമുടക്കും
previous post
next post
