ചാവക്കാട്: ഒരുമനയൂരിൽ ടാങ്കർ ലോറി ഇടിച്ചു ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ദേശീയപാത 66 സർവീസ് റോഡിൽ ഒരുമനയൂർ മാങ്ങോട്ട് സ്കൂളിന് സമീപം ഇന്നു രാവിലെ 8 30ന് അപകടം ഉണ്ടായത്. ടാർ നിറച്ച ടാങ്കർ ലോറിയാണ് ബൈക്കിൽ ഇടിച്ചതെന്ന് പറയുന്നു. ലോറി നിർത്താതെ പോയി. പരിക്കേറ്റ യുവാവിനെ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ മുഖത്താണ് പരിക്കേറ്റിട്ടുള്ളത്. ബൈക്കിൽ ഇടിച്ച ടാങ്കർ ലോറി നിർത്താതെ പോവുകയായിരുന്നു. ലോറി കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു
previous post
