News One Thrissur
Updates

ബൈന പ്രദീപ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ, ടികെ ചന്ദ്രബാബു വൈസ് പ്രസിഡന്റ്

എടത്തിരുത്തി: സിപിഎമ്മിലെ ബൈന പ്രദീപിനെ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ബൈന പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിലെ 5 അംഗങ്ങളും തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും വിട്ടു നിന്നു. തുടർന്ന് നടന്ന യോഗത്തിൽ പഞ്ചായത്തംഗം നവമി പ്രസാദ് ആണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബൈന പ്രദീപിൻ്റെ പേര് നിർദേശിച്ചത്. എതിർ സ്ഥാനാർഥി ഇല്ലാത്തതിനാൽ വരണാധികാരി എംകെ സ്മിത ബൈന പ്രദീപിനെ പ്രസിഡൻറായി പ്രഖ്യാപിച്ചു. ഇത് രണ്ടാം തവണയാണ് ബൈന പ്രദീപ് പഞ്ചായത്ത് പ്രസിന്റ് ആയി തിരഞ്ഞെടുക്കുന്നത്. 2015 – 20 കാലത്തിലാണ് നേരത്തെ പ്രസിഡന്റായിരുന്നു. പതിനേഴാം വാർഡിൽ നിന്നാണ് ബൈന പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിലെ ടി.കെ. ചന്ദ്രബാബുവിനെ വൈസ് പ്രസിഡന്റ ആയി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ എൽഡിഎഫിലെ 14 അംഗങ്ങളുടെ വോട്ട് നേടിയാണ് ടി.കെ. ചന്ദ്രബാബു തിരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർഥി യുഡിഎഫിലെ ഷാജി കണ്ണങ്കില്ലത്ത് 5 വോട്ടും നേടി.

Related posts

കൊടകരയിൽ വൻ സ്പിരിറ്റ് വേട്ട; പചക്കറി ലോറിയിൽ കടത്തിയ 2765 ലിറ്റർ സ്പിരിറ്റ് പിടി കൂടി, ഒരാൾ അറസ്റ്റിൽ.

Sudheer K

ചേറ്റുവയിലെ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ച അനൃ സംസ്ഥാനക്കാരായ രണ്ടു പേർ അറസ്റ്റിൽ

Sudheer K

തൃപ്രയാറിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!