പെരിഞ്ഞനം:സിപിഎമ്മിലെ ടികെ രാജുവിനെ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 16 അംഗ ഭരണസമിതിയിൽ എൻഡിഎ അംഗങ്ങളായ രണ്ട് പേരും യുഡിഎഫ് അംഗമായ ഒരാളും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും വിട്ടു നിന്നു. തുടർന്ന് നടന്ന യോഗത്തിൽ പഞ്ചായത്തംഗം സായിദ മുത്തുക്കോയ തങ്ങൾ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടികെ രാജുവിൻ്റെ പേര് നിർദേശിച്ചത്. എതിർ സ്ഥാനാർഥി ഇല്ലാത്തതിനാൽ വരണാധികാരി വിനയം, ടികെ രാജുവിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. സിപിഎം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി അംഗവും കർഷകത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി കൂടിയാണ്. ആദ്യമായാണ് പഞ്ചായത്ത് അംഗമായും പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെടുന്നത്. പതിനഞ്ചാം വാർഡിൽ നിന്നാണ് ടി.കെ. രാജു തിരഞ്ഞെടുക്കപ്പെട്ടത്
സിപിഐയിലെ സന്ധ്യ സുനിലിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പതിനാലാം വാർഡ് അംഗമായി വിജയിച്ച സന്ധ്യ സുനിൽ ഭരണസമിതിയിലെ എൽഡിഎഫ് അംഗങ്ങളായ 13 പേരുടെ പിന്തുണയോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എൻഡിഎ, യുഡിഎഫ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു
