News One Thrissur
Updates

അന്തിക്കാട് വയോധികയെ ആക്രമിച്ച് സ്വർണ്ണ മാല കവർന്നു.

അന്തിക്കാട്: കല്ലിട വഴിയിൽ വയോധികയെ ആക്രമിച്ച്‌ വീഴ്ത്തി സ്വർണ്ണ മാല കവർന്നു. പീച്ചേടത്ത് കുട്ടൻ ഭാര്യ പത്മാക്ഷി (70) യെയാണ് മർദ്ദിച്ച് അവശയാക്കിയ ശേഷം കഴുത്തിലെ സ്വർണ്ണ മാല കവർന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഈ സമയം വീട്ടിൽ പത്മാക്ഷി തനിച്ചായിരുന്നു. ഇവരുട നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ പത്മാക്ഷിയെ കണ്ടെത്തിയത്. സംഭവത്തിനു ശേഷം മോഷ്ടാവ് രക്ഷപ്പട്ടു. മർദ്ദനത്തിൽ നെഞ്ചിലും മറ്റും പരിക്കേറ്റ പത്മാക്ഷിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് അന്തിക്കാട് പോലീസ്, ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Related posts

കൊടുങ്ങല്ലൂർ മുസിരിസ് ബീച്ചിൽ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു.

Sudheer K

വെട്ടേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു; പ്രതി റിമാൻഡിൽ

Sudheer K

അന്തിക്കാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!