News One Thrissur
Updates

റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിൽ കൂട്ടു പ്രതിയായ യുവതി അറസ്‌റ്റിൽ.

മാള : റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിൽ കൂട്ടു പ്രതിയായ യുവതി അറസ്‌റ്റിൽ. പട്ടേപാടം സ്വദേശിനി തരുപടികയിൽ ഫാത്തിമ തസ്നി (19) യെയാണ് മാള പോലീസ് അറസ്റ്റു ചെയ്തത്. മാള  പുത്തൻചിറ കൊല്ലംപറമ്പിൽ വീട്ടിൽ  ജയശ്രീ (77)  യുടെ വീട്ടിലേക്ക് അതിക്രമിച്ച്  കയറി  സ്വർണ്ണമാല കവർച്ച ചെയ്ത സംഭവത്തിലെ കൂട്ടുപ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
സെപ്റ്റംബർ 9 ന്  രാത്രി 07.15 യോടെയഈ കേസിലെ മുഖ്യ പ്രതി പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ മകൻ ആദിത്ത്  (20) അയൽവാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി ജയശ്രീ ടീച്ചറുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന  6 പവൻ തൂക്കം വരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചു  കൊണ്ടു പോയത്. കഴിഞ്ഞ ദിവസം ആദിത്തിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി  റിമാന്റ് ചെയ്തിരുന്നു.
 ആദിത്തിന്റെ  കൂടെ 6 മാസമായി താമസിച്ചു വരുന്ന സ്ത്രീയാണ് ഫാത്തിമ തസ്നി.. ആദിത്ത് പൊട്ടിച്ചെടുത്ത മാല  ഫാത്തിമ തസ്നിയും ആദിത്തും  കൂടി കാറിൽ 27 ന്  മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ മാല നാലര ലക്ഷം രൂപക്ക്  വിൽപന നടത്തിയിരുന്നു. മാല വിറ്റ വകയിൽ ലഭിച്ച പണത്തിൽ നിന്നും അമ്പതിനായിരം രൂപക്ക്  ഫാത്തിമ തസ്നി  മാളയിലെ ജ്വല്ലറിയിൽ പുതിയ മാല  വാങ്ങുകയും കൂടാതെ ഫാത്തിമ തസ്നിയുടെ വിദൂര വിദ്യാഭ്യാസത്തിനായി ഫീസും മോഷ്ടിച്ച പണത്തിൽ നിന്നും നൽകിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. നടപടി ക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ ഫാത്തിമ തസ്നിയെ റിമാൻഡ് ചെയ്തു.
മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി ,സബ്ബ് ഇൻസ്പെക്ടർ  ബെന്നി കെ ടി, എ എസ് ഐ ഷാലി ബാബു,  രേഷ്മ രവി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

പുള്ളിൽ നിയന്ത്രണം തെറ്റിയ കാർ തോട്ടിലേയ്ക്ക് മറിഞ്ഞു

Sudheer K

ഇരട്ട കിരീടവുമായി പഴുവിൽ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ.

Sudheer K

അന്തിക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സെമിനാർ: മാലിന്യ നിർമാർജ്ജന പദ്ധതികൾക്ക് മുൻഗണന.

Sudheer K

Leave a Comment

error: Content is protected !!