News One Thrissur
Updates

കാരുണ്യ മാൻ ഓഫ് ദി ഇയർ 2025 പുരസ്ക്കാരം പത്മശ്രീ ഡോ. കുരിയൻ മേളാംപറമ്പിലിന്

പഴുവിൽ: കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ 2025 വർഷത്തെ കാരുണ്യ മാൻ ഓഫ് ദി ഇയർ പുരസ്ക്കാരം മേളം ഗ്രൂപ്പ് ചാരിറ്റി സ്ഥാപകൻ പത്മശ്രീ ഡോ. കുരിയൻ മേളാംപറമ്പിലിന് സമ്മാനിക്കുമെന്ന് സൊസൈറ്റി ഭാരവാഹികളായ മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ, സജിത്ത് പാണ്ടാരിക്കൽ, ഇ.പി സൈമൺ, ഇവി എൻ പ്രേംദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനഞ്ചാമത് വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ഒക്ടോബർ 26 ഞായറാഴ്ച നടക്കുന്ന കാരുണ്യോത്സവം സാംസ്ക്കാരിക പരിപാടിയിൽ അവാർഡ് സമ്മാനിക്കും. അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് പഴുവിൽ മിഷ്യൻ ആശുപത്രിയുടെ മുന്നിൽ നിന്ന് ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ , വിദ്യാർത്ഥികൾ കലാ സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങി നിരവധി പേർ അണിനിരക്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര പഴുവിൽ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. വാൻസന്റ് ചെറുവത്തൂരിന് ഫ്ലാഗ് കൈമാറി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.സുഭാഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പഴുവിൽ ജേപിസ് സംഗമം ഹാളിൽ ചേരുന്ന സാംസ്ക്കാരികോത്സവത്തിന് സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ അരങ്ങുണർത്തും.മുൻ ഹൈക്കോടതി ജസ്റ്റീസ് ബി കെമാൽ പാഷ സമ്മേളനം ഉദ്ഘാടനം ചെയ്യും. സൊസൈറ്റി രക്ഷാധികാരി മുൻ മന്ദ്രി വി.എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. കാരുണ്യ ക്ഷേമ പദ്ദതികളുടെ ഉദ്ഘാടനം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനും കാരുണ്യഭവന്റെ തറക്കല്ലിടൽ റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനും നിർവഹിക്കും. കാരുണ്യ മാൻ ഓഫ് ദി ഇയർ പുരസ്ക്കാരം പത്തനാപുരം ഗാന്ധി ഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജ് പത്മശ്രീ ഡോ. കുരിയൻ മേളാംപറമ്പിലിന് സമ്മാനിക്കും. തുടർന്ന് വിവിധ കലാ സാംസ്ക്കാരിക പരിപാടിയും കൊച്ചിൻ ഇമ കമ്മ്യുണിക്കേക്ഷന്റെ മെഗാ ഷോയും നടക്കും. വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് പഴുവിൽ ജേപീസ് സംഗമം ഹാളിൽ നടന്ന കാൽ നാട്ട് കർമ്മം ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് മോഹൻദാസ് നിർവഹിച്ചു. വാർഡ് മെമ്പർ എൻ.എൻ ജോഷി അദ്ധ്യക്ഷത വഹിച്ചു. ഒക്ടോബർ 20 ന് നടക്കുന്ന നാടകോത്സവം സിനിമാതാരം ബാബു നമ്പുതിരി ഉദ്ഘാടനം ചെയ്യും. ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാട്ടിക എം എൽ എ സി സി മുകുന്ദനും വാർഷികാഘോഷ പരിപാടികൾ അഡ്വ. എ യു രഘുരാമ പണിക്കരും ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് സുനീഷ് വാരനാട് അനുസ്മരണപ്രഭാഷണം നടത്തും. സൊസൈറ്റിയുടെ 15ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം ഒക്ടോബർ 20 മുതൽ 29 വരെ ദിവസവും രാത്രി 7 മണിക്ക് പഴുവിൽ ജേപീസ് സംഗമം ഹാളിൽ നടക്കും.ഒക്ടോബർ 20 ന് കായംകുളം പീപ്പിൾ തിയ്യറ്റേഴ്സിന്റെ അങ്ങാടി കുരുവികൾ, 21 ന് അമ്പലപ്പുഴ സാരഥിയുടെ നവജാത ശിശു വയസ്സ് 84, 22 ന് കാഞ്ഞരപ്പിള്ളി അമലയുടെ ഒറ്റ,23 ന് വള്ളുവനാട് ബ്രഹ്മയുടെ പകലിൽ മറഞ്ഞിരുന്നൊരാൾ , 24 ന് പത്തനാപുരം ഗാന്ധിഭവന്റെ ഗാന്ധി, 25ന് തൃശ്ശൂർ സദ്ഗമയയുടെ സൈറൺ, 26 ന് കൊച്ചിൻ ഇമ കമ്മ്യൂണിക്കേഷന്റെ മെഗാ ഷോ , 27ന് തിരുവനന്തപുരം നവോദയയുടെ സുകുമാരി, 28 ന് തിരുവനന്തപുരം അജന്തയുടെ വംശം, 29 ന് ഗുരുവായൂർഗാന്ധാരയുടെ മഗധ എന്നിവയാണ് നാടകങ്ങൾ. 29 ന് നടക്കുന്ന സമാപന സമ്മേളനം സിനിമാ താരം സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യും.

Related posts

തളിക്കുളം പഞ്ചായത്ത് ഭരണത്തിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സമരം

Sudheer K

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു.

Sudheer K

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!