News One Thrissur
Updates

തളിക്കുളം പഞ്ചായത്ത് ഭരണത്തിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സമരം

തളിക്കുളം: വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന്മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എ.ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു.തളിക്കുളം പഞ്ചായത്ത് ഭരണം മോർച്ചറിയിലാണെന്നാരോപിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാർഡ് വിഭജനം അനുസരിച്ച് വീടുകളെ ക്രമീകരിക്കാൻ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. സി.പി.എം. ആജ്ഞാനു വർത്തികളായ ഉദ്യോഗസ്ഥന്മാർ യു.ഡി.എഫ് വോട്ടർമാരെ നീക്കം ചെയ്തും, വിവിധ വാർഡുകളിൽ വിന്യസിച്ചുമാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത് തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സംഗമം നടത്തിയത്.

മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് പി. എം. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റഹ്മത്തുള്ള, ട്രഷറർ വി. സി. അബ്ദുൽ ഗഫൂർ, വി. കെ. നാസർ, പി. കെ. ഖാലിദ്, എ. എ.അബൂബക്കർ, വി. വി. അബ്ദുൾ റസാഖ്, കെ.എം.സി.സി നേതാക്കളായ വി. യു. മുഹമ്മദ് ഹനീഫ, പി. എം. സിദ്ദീഖ്, പി. എം. സലിം, എ. എ.ആസിക്ക്, പി. ബി. ഹംസ, ഇ. കെ. ഖാലിദ്കെ. എസ്. സുബൈർ, പി. കെ. മജീദ് എന്നിവർ സംസാരിച്ചു

Related posts

ചേർപ്പ് ഉപജില്ല ശാസ്തോത്സവം:ലോഗോ പ്രകാശനം ചെയ്തു.

Sudheer K

അന്തിക്കാട് മഹല്ല് കമ്മിറ്റി: നാസർ ഹാജി പതി പറമ്പത്ത് പ്രസിഡൻ്റ്, അബ്ദുൾ സലാം കിഴുവാലിപ്പറമ്പിൽ സെക്രട്ടറി.

Sudheer K

ബിജെപി നാട്ടിക പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

Sudheer K

Leave a Comment

error: Content is protected !!