News One Thrissur
Updates

ശബരിമല സ്വർണ്ണ കൊള്ള: തൃപ്രയാറിൽ കോൺഗ്രസ് പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി

തൃപ്രയാർ : ശബരിമല സ്വർണ്ണ കൊള്ളയിൽ ദേവസ്വം മന്ത്രി രാജി വെക്കുക,ദേവസ്വം ബോർഡ്‌ പിരിച്ചു വിടുക ,എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും സ്വർണ്ണം കട്ടവരെ സംരക്ഷിക്കുന്ന പിണറായി സർക്കാറിൻ്റെ നടപടിയിൽപ്രതിഷേധിച്ചു കൊണ്ടും കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗംവും നടത്തി. തൃപ്രയാർ പോളി ജംഗ്‌ഷനിൽ നിന്നും തുടങ്ങിയ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം ബസ് സ്റ്റാൻഡ് പരിസരം അവസാനിച്ചു. തുടർന്ന് നടന്ന പൊതുയോഗം ഡിസിസി സെക്രട്ടറി വി ആർ വിജയൻ ഉദ്ഘാടനം ചെയ്തു ,കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി ,മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി വിനു ,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ് ,വി ഡി സന്ദീപ് ,ടി വി ഷൈൻ ,പി സി മണികണ്ഠൻ ,സി എസ് മണികണ്ഠൻ ,കെ വി സുകുമാരൻ ,പി സി ജയപാലൻ ,ബിന്ദു പ്രദീപ്‌ ,കെ ആർ ദാസൻ ,മധു അന്തിക്കാട്ട് ,ജയ സത്യൻ ,രഹന ബിനീഷ് എന്നിവർ സംസാരിച്ചു ,എ കെ വാസൻ ,മുഹമ്മദാലി തൃപ്രയാർ ,മോഹൻദാസ് പുലാക്കപറമ്പിൽ ,ജയരാമൻ അന്ടെഴത്ത് ,കണ്ണൻ പനക്കൽ ,കണ്ണൻ അന്തിക്കാട്ട് ,ഭാസ്‌ക്കാരൻ അന്തിക്കാട്ട് ,ബാബുലാൽ ചളിങാട്ട് ,മുരളി ഉണ്ണിയാരംപുരക്കൽ ,സീന ഉണ്ണി ,ഫസൽ പി എ ,സക്കറിയ കാവുങ്ങൽ ,ശശി ,സ്കന്ദരാജ് നാട്ടിക ,രവി എരെച്ഛൻ, തുടങ്ങിയവർ നേതൃത്വം നൽകി

Related posts

റാപ്പർ വേടൻ അറസ്റ്റിൽ

Sudheer K

നാളെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും

Sudheer K

അരിമ്പൂരിൽ ഹരിത കർമ്മ സേനയ്ക്ക് യൂണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!