തൃപ്രയാർ: രാജ്യത്തിന്റെ പുരോഗതിക്കും നിലനിൽപ്പിനും വേണ്ടി പ്രധാന പങ്കുവഹിക്കുന്ന പ്രവാസികൾ പാസ്പോർട്ട് എടുക്കുമ്പോഴും പുതുക്കുമ്പോഴും വിസ സ്റ്റാമ്പ് ചെയ്യുമ്പോഴും
എമിഗ്രേഷൻ സമയത്തും ഈടാക്കുന്ന പണം പ്രവാസികൾ നേരിടുന്ന പ്രതിസന്ധിഘട്ടങ്ങളിൽ ഉപയോഗിക്കാൻ തയ്യാറാവണമെന്നാവശ്യപ്പെട്ട് പ്രവാസി ഫെഡറേഷൻ നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാർ ബസ്റ്റാൻഡ് പരിസരത്ത് ഭീമഹർജി ഒപ്പുശേഖരണം നടത്തി. ഇ.ടി. ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രവാസി ഫെഡറേഷൻ തൃശ്ശൂർ ജില്ല പ്രസിഡന്റ് കിഷോർ വാഴപ്പുള്ളി അധ്യക്ഷത വഹിച്ചു.പ്രവാസി ഫെഡറേഷൻ നാട്ടിക മണ്ഡലം പ്രസിഡൻ്റ് പ്രകാശൻ കരാട്ടുപറമ്പിൽ, സിപിഐ നാട്ടിക ലോക്കൽ സെക്രട്ടറി മണി, എ.ജി. സുഭാഷ്, രാജൻ പട്ടാട്ട്, വി. ആർ. മോഹൻദാസ്, ബിജു കുയിലൻ, കെ.എച്ച്. ഷാനവാസ്, ലാൽ കച്ചില്ലം, മുബീഷ് പനക്കൽ, ഇ. എൻ. ആർ. കൃഷ്ണൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജോഷ് ആനന്ദൻ എന്നിവർ സംസാരിച്ചു.
previous post
