പെരിഞ്ഞനം: ദേശീയപാതയിൽ കൊറ്റംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കുന്നംകുളം സ്വദേശി ഗോപിനാഥൻ, ഇടുക്കി സ്വദേശി ഷിൻ്റോ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ പുന്നക്കബസാർ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ആറേകാലോടെ ആയിരുന്നു അപകടം. എതിരെ വന്നിരുന്ന കാറുകളാണ് പരസ്പരം കൂട്ടിയിടിച്ചത്
previous post
