കാരമുക്ക്: ചാത്തംകുളങ്ങര ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി വടക്കേടത്ത് ദാമോദരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തൃപ്രയാർ അനിയൻ മാരായുടെ നേതൃത്വത്തിൽ നടത്തിയ സോപാന സംഗീതം. തുടർന്ന് തൃപ്രയാർ ശ്രീരഞ്ജിനി കലാക്ഷേത്രയിലെ വിദ്യാർത്ഥികൾ നടത്തിയ സംഗീതാർച്ചയും ഉണ്ടായി. ക്ഷേത്രം മാനേജർ സി. എം വിപിനകുമാർ, പഴുവിൽ രഘു മാരാർ, അനിൽ കുമാർ, ക്ഷേത്രം ഭാരവാഹികളായ കെ. വസന്തകുമാർ, എൻ. ആർ. രഞ്ജിത്ത്കുമാർ, എം. എം ഋഷ്കേശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
