News One Thrissur
Updates

വലപ്പാട് ഉപജില്ല കലോത്സവം നവംബർ 3, 4, 5, 6 തിയ്യതികളിൽ ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹൈസ്കൂളിൽ

ഏങ്ങണ്ടിയൂർ: വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 3, 4, 5, 6, തിയ്യതികളിൽ ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടത്തുവാൻ തീരുമാനിച്ചു.

ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹൈസ്കൂളിൽ നടന്ന സംഘാടക സമിതി യോഗം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു.എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സുരേഷ് അധ്യക്ഷത വഹിച്ചു. സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ ഫാദർ സജു വടക്കേത്തല അനുഗ്രഹപ്രഭാഷണം നടത്തി. വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അമ്പിളി കെ വി ആമുഖഭാഷണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിമിഷ അജീഷ്,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് കെ ബി , എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ബി സുദർശൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുശീല സോമൻ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കെ ബി ,എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് അംഗം ഉഷ വി പുരുഷോത്തമൻ, സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബെസ്സി സി സി, ബി പി സി മാരായ ടി വി ചിത്രകുമാർ, എൻ വി പ്രശാന്ത്,ഉപ ജില്ലാ വിദ്യാഭ്യാസ വികസന സമിതി കൺവീനർ ശ്രീജ മൗസമി,സ്കൂൾ പിടിഎ പ്രസിഡണ്ട് രാധാകൃഷ്ണൻ പുളിഞ്ചോട്,ഹാരിസ് ബാബു,നൗഷാദ് കൊട്ടിലിങ്ങൽ,വികസന സമിതി വൈസ് ചെയർമാൻമാരായ എ.എ. ജാഫർ,സി കെ ബിജോയ്,സ്കൂൾ മാതൃ സംഗമം പ്രസിഡണ്ട് സൗമ്യ രമേഷ്, സെൻ്റ്തോമസ് ഹൈസ്കൂൾ പ്രധാന അധ്യാപകൻ വി കെ സോജൻ , എൽ പി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ഫ്ലമിയ, വികസന സമിതി കൺവീനർമാരായ സി കെ സനീഷ്,എം എ സാദിഖ്,സീജ ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ :ചെയർമാൻ :ബിന്ദു സുരേഷ് (പ്രസിഡണ്ട്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്) ജനറൽ കൺവീനർ : ബെസ്സി സി സി (പ്രിൻസിപ്പൽ, സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ)ട്രഷറർ : അമ്പിളി കെ വി (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വലപ്പാട് )

Related posts

മാത്യു അന്തരിച്ചു.

Sudheer K

ദേശീയപാത ബൈപ്പാസിൽ സർവീസ് റോഡ് നിർമിക്കുക; സിപിഎം തൃത്തല്ലൂരിലെ ദേശീയപാത നിർമാണ പ്ലാൻ്റ് ഉപരോധിച്ചു

Sudheer K

ഇറ്റലിയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 5. 8 ലക്ഷം തട്ടിപ്പ് നടത്തിയ വലപ്പാട് സ്വദേശി അറസ്‌റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!